കുമാരനല്ലൂര്‍: തൃക്കാര്‍ത്തിക ദര്‍ശനത്തിന് എത്തിച്ചേര്‍ന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രജശേഖരന്‍ ക്ഷേത്രത്തില്‍ ഊഷ്മളമായ സ്വീകരണം നല്കി. ഉച്ചയോടെ ക്ഷേത്രത്തിലെത്തിച്ചേര്‍ന്ന അദ്ദേഹം ദേവിയുടെ എഴുന്നള്ളത്ത് കണ്ട് തൊഴുതു. ദേവസ്വം ഭരണാധികാരി സി.എന്‍.ശങ്കരന് നമ്പൂതിരിയും ഉത്സവ കമ്മിറ്റിയംഗങ്ങളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, സെക്രട്ടറി കെ.പി.ഭുവനേശ്, നിയോജകമണ്ലം ജനറല്‍ സെക്രട്ടറി രണരാജന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ജില്ലാ കമ്മിറ്റിയംഗങ്ങളായ കുടമാളൂര്‍ രാധാകൃഷ്ണന്, കുസുമാലയം ബാലകൃഷ്ണന്, മേഖലാ പ്രസിഡന്റ് ഇനില്കുമാര്, സെക്രട്ടറി ബിജു, ഗിരീഷ് പുല്ലരിക്കുന്ന്, രാജേഷ്, കൗണ്‍സിലര്‍മാരായ രേണുകാ സുരേഷ്, വിനു മോഹന്‍, നന്ദകുമാര്‍ നട്ടാശേരി, മേഖലാ കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ വരവേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: