ചാലക്കുടി: മേലൂര്‍ പഞ്ചായത്തിലെ പൂലാനി മൂന്നാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ നാടിന്റെ പ്രിയങ്കരികളായി മാറുന്നു.രൂക്ഷമായ കുടിവെള്ളം ക്ഷാമം പരിഹരിക്കുന്നതിന് വാര്‍ഡില്‍ പതിമൂന്ന് കിണറാണ് ഇവര്‍ നിര്‍മ്മിച്ചത്.തൊഴിലുറപ്പിന്റെ ചുമതലക്കാരി ഷാജി സുബ്രഹ്മണ്യന്റെ നേതൃത്വത്തിലൂള്ള ഏഴ് പേരാണ് കിണര്‍ നിര്‍മ്മാണത്തിലേര്‍പ്പെടുന്നത്. ഒരു പുരുഷന് മാത്രമാണ് ഈ ടീമിലുള്ളത്. പത്തുമുതല്‍ പതിമൂന്നടിവരെ താഴ്ചയുള്ള വലിയ കിണറുകളാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. ഇത്ര ആഴമുള്ള കിണറില്‍ ഇറങ്ങുന്നതും, കിണര്‍ കുഴിക്കുന്നതുമെല്ലാം സ്ത്രീകള്‍ തന്നെയാണ്. പൂലാനിയിലെ സുന്ദര കില്ലാഡികളാണ് ഇവര്‍. പ്രേമ ശങ്കുണ്ണി,സുമതി ശ്രീധരന്,മണി ശ്രീധരന്,ഓമന കുട്ടന്,ലളിത സുബ്രഹ്മണ്യന്,ബിന്ദു ശ്രീനിവാസന്,സുബ്രഹ്മണ്യന് എന്നിവരുടെ നേതൃത്വത്തിലാണ് കിണര്‍ നിര്‍മ്മാണം നടക്കുന്നത്.മറ്റുള്ള ജോലികള്‍ വാര്‍ഡില്‍ കുറഞ്ഞതിനെ തുടര്‍ന്ന് പഞ്ചായത്തംഗം ശ്രീദേവി ജയന്റെ നേതൃത്വത്തിലാണ് കിണര്‍ നിര്‍മ്മിക്കുവാന്‍ സ്ത്രീ തൊഴിലാളികള്‍ തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: