ചാലക്കുടി: ചാലക്കുടി-മലക്കപ്പാറ ജംഗിള്‍ സഫാരിയുടെ പുതിയ ബസിന്റെ ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപിള്ളി സുരേന്ദ്രന് നിര്‍വഹിച്ചു. അതിരപ്പിള്ളിയിലെ ട്രാഫിക് പരിഷ്ക്കാരങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ മറ്റു വികസനങ്ങളേക്കാള്‍ സാധ്യത ടൂറിസം മേഖലക്കാണ്. ബി.ഡി.ദേവസി എംഎല്‍എ അദ്ധ്യഷത വഹിച്ചു. എഡിഎം അന്തകൃഷ്ണന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം.വി.കുഞ്ഞിരാമന്,ചാലക്കുടി നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന്,ബ്ലോക്ക് പ്രസിഡന്റ് കെ.കെ.ഷീജു,നഗരസഭ വൈസ് ചെയര്മാന് വിന്‍സെന്റ് പാണാട്ടുപറമ്പന്‍.പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പന്,വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കുമാരി ബാലന്,പി.പി.ബാബു,തങ്കമ്മ വര്‍ഗ്ഗീസ്, തോമാസ് ഐ കണ്ണത്ത് മനേഷ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ ചാലക്കുടിയിലെ മാധ്യമ പ്രവര്‍ത്തകരായ പി.എന്‍.കൃഷ്ണന് നായര്‍.ലാലുമോന് ചാലക്കുടി. കെ. കെ.ഷാലി, സി. കെ.സുനില്‍കുമാര്‍, കെ. വി. ജയന്, സി. കെ. പോള്‍, വി. ജെ. ജോജി, പി. കെ. സിദ്ധിഖ് തോമാസ് കോമ്പാറ. അമല്‍ദേവ് പി.ഡി. പി.കെ.ബാബു, എം.ജി.ബാബു, സി.മധുസൂധനന്, മനോജ് ജോര്‍ജ്ജ്,ഷാലി ജോര്‍ജ്ജ്,ഐ.ഐ.അബ്ദുള്‍ മജീദ്, എന്നിവര്‍ക്ക് ജംഗിള്‍ സഫാരി മാധ്യമ പുരസ്ക്കാരം മന്ത്രി കടകംപുള്ളി സുരേന്ദ്രന് വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: