കഴക്കൂട്ടം: കുഴിവിള പ്രദേശത്ത് ബിഎംഎസിന്റെ കൊടിത്തോരണങ്ങളും ബോര്‍ഡുകളും ചുമട്ടുതൊഴിലാളികളുടെ വിശ്രമ ഷെഡും ഞായറാഴ്ച രാത്രി 11ന് അടിച്ച് തകര്‍ത്തു. ഷെഡിനുള്ളിലെ ഫര്‍ണിച്ചറുകള്‍ പൂര്‍ണമായി നശിപ്പിച്ചു. ഈ പ്രദേശങ്ങളില്‍ നിരന്തരം സിപിഎം ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരിയ്ക്കുകയാണ്. ഭരണകക്ഷികളുടെ മൗനാനുമതിയോടുകൂടിയാണ് ഇത്തരം അക്രമങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ബിഎംഎസ് പറഞ്ഞു. ബിഎംഎസ് ജില്ലാ നേതൃത്വം ഈ സംഭത്തിന്റെ ഗൗരവം പോലീസിനെ ധരിപ്പിച്ചു. കുറ്റക്കാര്‍ക്കെതിരെ തക്ക നടപടി സ്വീകരിക്കണമെന്ന് പോലീസ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: