ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്

Tuesday 13 December 2016 8:26 am IST

പാരിസ്: മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അര്‍ഹനായി. അര്‍ജന്റീനയുടെ ലിയോണല്‍ മെസ്സിയെ പിന്തള്ളിയാണ് ക്രിസ്റ്റിയുടെ പുരസ്‌കാര നേട്ടം. കരിയറില്‍ നാലാം തവണയാണ് ക്രിസ്റ്റ്യാനോ ലോകഫുട്ബോളര്‍ പുരസ്‌കാരം നേടുന്നത്. ഇതിനു മുമ്പ് 2008, 2013, 2014 വര്‍ഷങ്ങളിലും റൊണാള്‍ഡോ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. 173 സ്പോര്‍ട്സ് ജേണലിസ്റ്റുകളുടെ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് മികച്ച കളിക്കാരനെ തെരഞ്ഞെടുത്തത്. 2010 മുതല്‍ ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫയുമായി ചേര്‍ന്നു പ്രഖ്യാപിച്ചിരുന്ന പുരസ്‌കാരം ഇത്തവണ മുതല്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ മാത്രമായിട്ടാണ് നല്‍കുന്നത്. ബാലന്‍ ഡി ഓര്‍ 2010ല്‍ ഫിഫ വേള്‍ഡ് പ്‌ളെയര്‍ ട്രോഫിയുമായി സംയോജിപ്പിച്ചു. പുരസ്‌കാരത്തിന്റ പേര് ഫിഫ ബാലന്‍ ഡി ഓര്‍ എന്നാക്കുകയായിരുന്നു. ഫിഫയുടെ ലോക ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം ജനുവരി ഒമ്പതിനാണ് പ്രഖ്യാപിക്കുക. അതേസമയം ആദ്യ പുരസ്‌കാരം നേടിയതു പോലെ സന്തോഷവനാണ് താന്‍ ഇപ്പോഴുമെന്ന് റൊണാള്‍ഡോ പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.