ന്യൂയോര്‍ക്ക്: പോര്‍ച്ചുഗല്‍ മുന്‍ പ്രധാനമന്ത്രിയും യുഎന്‍ ഹൈക്കമ്മീഷണറുമായ അന്റോണിയോ ഗട്ടറസ് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലായി സത്യപ്രതിജ്ഞ ചെയ്തു. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തു നടന്ന പ്രത്യേക പ്ലീനറി യോഗത്തില്‍ പൊതുസഭാ അധ്യക്ഷന്‍ പീറ്റര്‍ തോംസണു മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ജനുവരി ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും.
ബാന്‍ കി മൂണിന്റെ പിന്‍ഗാമിയായി ഒക്ടോബറില്‍ ഗട്ടറസിനെ തെരഞ്ഞെടുത്തിരുന്നു. യു.എന്‍ അഭയാര്‍ത്ഥി വിഭാഗത്തിന്റെ മുന്‍ അധ്യക്ഷന്‍ കൂടിയാണ് ഗട്ടറസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: