നിറദീപങ്ങള്‍ തെളിയിച്ച് കാര്‍ത്തിക വിളക്ക് മഹോത്സവം

Tuesday 13 December 2016 10:51 am IST

കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ കാര്‍ത്തിക വിളക്ക് മഹോത്സവം ആഘോഷം ആഘോഷിച്ചു. പുലര്‍ച്ചെ ഗണപതിഹവനം, പ്രഭാതപൂജ, അഭിഷേകം മദ്ധ്യാഹ്ന പൂജ സമൂഹ സദ്യ എന്നിവ നടന്നു. കാര്‍ത്തികദീപം തെളിയിക്കല്‍ അനേകം ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടത്തപ്പെട്ടു. തുടര്‍ന്ന് ശ്രീ പച്ചാട്ട് രമേശിന്റെ വകയായി ഭക്തന്‍മാര്‍ക്ക് ഭിക്ഷയും നല്കുകയുണ്ടായി. ശ്രീകണ്‌ഠേശ്വര ക്ഷേത്ര ഭജനസമിതിയുടെ വക ഭജനയും ഉണ്ടായിരുന്നു. രാത്രി 7.30 ന് വിശേഷാല്‍ പൂജക്കു ശേഷം പ്രസാദ വിതരണം നടത്തുകയുണ്ടായി. കെ.ടി ജനാര്‍ദ്ധനന്‍, പി.സുന്ദര്‍ദാസ്, പച്ചാട്ട് രമേശ്, യശോദ പ്രിന്റേഴ്‌സ് ഉടമ വിജയപ്രകാശന്‍ എന്നിവരെ ക്ഷേത്രയോഗം പ്രസിഡണ്ട് പി.വി.ചന്ദ്രന്‍ പൊന്നാട അണിയിച്ചു. കാലിക്കറ്റ് ബാന്റ് സിംഫണി ഓര്‍ക്കസ്ട്ര അവതരിപ്പിച്ച 'ഗാനമേളയും' അരങ്ങേറി കൊയിലാണ്ടി: നടേരി വെളിയന്നൂര്‍കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അന്നദാനത്തോടൊപ്പം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്ക് ഉച്ചഭക്ഷണ വിതരണം ചെയ്തു. കാഴ്ചശീവേലിക്കു ശേഷം കാര്‍ത്തിക ദീപം തെൡയിക്കല്‍ നടന്നു. തുടര്‍ന്ന് ശര്ണ്‍ദേവും സംഘവും അവതരിപ്പുന്ന മ്യൂസിക്കല്‍ ഹാര്‍മണിയും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.