ന്യൂദല്‍ഹി: പാര്‍ലമെന്റാക്രമണത്തില്‍ ജീവന് പൊലിഞ്ഞവര്‍ക്കും ഭീകരരെ തുരത്തുന്നതിനിടെ’ വീരമൃത്യു വരിച്ചവര്‍ക്കും ആദരാഞ്ജലി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
2001 ഡിസംബര്‍ 13നുണ്ടായ ആക്രമണത്തില്‍ 9 പേര് കൊല്ലപ്പെട്ടിരുന്നു. ലഷ്ക്കര്‍, ജെയ്ഷെ ഭീകരര്‍ സംയുക്തമായാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ അഞ്ചു ഭീകരരെയും വധിച്ചു. ആറ് പോലീസുകാര്‍ക്കും രണ്ട് പാര്‍ലമെന്റ് സുരക്ഷാ ജീവനക്കാര്‍ക്കും തോട്ടക്കാരനും ആക്രമണത്തില്‍ ജീവന് നഷ്ടമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: