പുനലൂര്‍: അച്ചന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രോത്സവത്തിന് 15ന് കൊടിയേറും പ്രസിദ്ധമായ രഥോത്സവം 24ന് നടക്കും. ഉത്സവത്തിന് മുന്നോടിയായി തിരുവാഭരണഘോഷയാത്ര 15ന് രാവിലെ 10ന് പുനലൂര്‍ പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിക്കും.
തെന്മല, ആര്യങ്കാവ്, പുളിയറ, ചെങ്കോട്ട, തെങ്കാശി, വന്‍പൊളി, തിരുമലകോവില്‍, മേക്കര്‍ വഴി വൈകിട്ട് അഞ്ചിന് ക്ഷേത്രത്തില്‍ എത്തും. തുടര്‍ന്ന് കൊടിയേറ്റ് നടക്കും. 18 മുതല്‍ കറുപ്പന്‍തുള്ളല്‍ അരങ്ങേറും. എല്ലാദിവസവും ഉച്ചക്ക് അന്നദാനം നടക്കും. 20ന് വൈകിട്ട് അഞ്ചിന് ഭക്തിഗാനസുധ, രാത്രി എട്ടിന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 8.30ന് നാടകം എന്നിവ നടക്കും. 21ന് വൈകിട്ട് ആറിന് മ്യൂസിക് ഫ്യൂഷന്‍, 22ന് രാത്രി എട്ടിന് ഭക്തിഗാനമേള, 12ന് സിനിമാതാരം ശാലുമേനോനും സംഘവും നയിക്കുന്ന നൃത്തപരിപാടി. 23ന് വൈകിട്ട് ഏഴിന് മാജിക് ഷോ. 24ന് രാവിലെ 11ന് രഥോത്സവചടങ്ങിന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, പന്തളം രാജപ്രതിനിധി എന്നിവര്‍ നേതൃത്വം നല്‍കും. ഉച്ചക്ക് 12ന് സമൂഹസദ്യ, രാത്രി 8ന് നൃത്തനാടകം എന്നിവയുണ്ടാകും. 25ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: