കണ്ണൂര്‍: കേരള സാംസ്കാരിക ചക്രവാളം ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ രാജാരവിവര്‍മ്മ ബാലപുരസ്കാരത്തിന് കാസര്‍കോട് ചെറുവത്തൂര്‍ ചെമ്പ്രകാനത്തെ എം.വി.ചിത്രരാജിനെയും രണ്ടാം ബാലപുരസ്കാരത്തിന് കോഴിക്കോട് നടുക്കണ്ടി മീത്തല്‍ ഡി.പി.ഉണ്ണിമായയെയും തെരഞ്ഞെടുത്തു. ചെറുവത്തൂര്‍ ഗവ. പോളിടെക്നിക്കല്‍ സ്കൂളില്‍ എട്ടാം തരം വിദ്യാര്‍ഥിയാണ് ചിത്രരാജ്. 11,111 രൂപയും ശില്‍പ്പവുമാണ് പുരസ്കാരം. നടുവണ്ണൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്കൂളില്‍ പത്താം തരം വിദ്യാര്‍ഥിനിയാണ് ഉണ്ണിമായ. 5,111 രൂപയാണ് പുരസ്കാരം.
ജൂറിയുടെ പ്രത്യേക പുരസ്കാരത്തിന് ടി.വി.സയന (തലശ്ശേരി എഐഎച്ചഎസ്), പി.ഫൈതല് (എളയാവൂര് സിഎച്ച്എംഎച്ചഎസ്എസ്), ജസീറ സജിത്ത് (മട്ടാഞ്ചേരി സെന്റ് മേരീസ് എഐജിഎച്ച്എസ്), എ.കെ.മാളവിക (മലപ്പുറം) എന്നിവര്‍ അര്‍ഹരായി. തിരുവനന്തപുരം കിളിമാനൂര്‍ കൊട്ടാരത്തില്‍ ഫെബ്രുവരിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. ജ്യൂറി അംഗങ്ങളായ ആര്‍ടിസ്റ്റ് കെ.കെ.മാരാര്‍, മലയാള ഭാഷാ പാഠശാല ഡയറക്ടര്‍ ടി.പി.ഭാസ്കരപ്പൊതുവാള്‍, ആര്‍ടിസ്റ്റ് തൃക്കരിപ്പൂര്‍ രവീന്ദ്രന്, ആര്‍ടിസ്റ്റ് ഡോ.രവിവര്‍മ്മ, കേരള സാംസ്കാരിക ചക്രവാളം ജനറല്‍ സെക്രട്ടറി കെ.വി.അസ്സുഹാജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: