കണ്ണൂര്‍ സര്‍വ്വകലാശാല അത്‌ലറ്റിക് മീറ്റ് 17, 18 തീയ്യതികളില്‍

Tuesday 13 December 2016 6:48 pm IST

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല ഇന്റര്‍ കോളേജിയറ്റ് അത്‌ലറ്റിക് മീറ്റ് 17, 18 തീയ്യതികളില്‍ മാങ്ങാട്ടുപറമ്പ് ക്യാമ്പസ്സില്‍ നടക്കും. സര്‍വ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജില്‍ നിന്നും ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും അഞ്ഞൂറിലധികം കായികതാരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. മീറ്റിന്റെ ഉദ്ഘാടനം 17 ന് രാവിലെ 9 മണിക്ക് പ്രോ വൈസ് ചാന്‍സിലര്‍ ഡോ.ടി.അശോകന്‍ നിര്‍വ്വഹിക്കും. 18 ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപനച്ചടങ്ങില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.എം.കെ.അബ്ദുള്‍ ഖാദര്‍ മുഖ്യാതിഥിയായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.