മാഹി: ഡിജിറ്റല്‍ ബാങ്കിങ്ങ് ബോധവത്കരണത്തിന്റെ ഭാഗമായി ബിജെപി മാഹി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പള്ളൂരില്‍ ഡിജിറ്റല്‍ മാഹി ശില്‍പ്പശാല നടത്തി. ഇനിവരുന്നകാലം ഡിജിറ്റല്‍ യുഗമാണെന്നും അത്തരം ഒരുകാലത്ത് നമ്മള് പുത്തന്‍ സാങ്കേതിക രീതികള്‍ പരിശീലിക്കാന്‍ ശ്രമിക്കണമെന്നും എല്ലാ മേഖലയിലും വളര്ച്ചയുണ്ടാകുവാന് സാധിക്കുന്ന രീതിയില്‍ ഡിജിറ്റല്‍ ബാങ്കിനെ ഉപയോഗിക്കാന്‍ സാധിക്കണമെന്നും ശില്‍പ്പശാല അഭിപ്രായപ്പെട്ടു.
വ്യത്യസ്ത മൊബൈല്‍ ആപ്ലിക്കേഷനുകള്‍, കറന്‍സി രഹിത വിവിധ തരത്തിലുള്ള പണക്കൈമാറ്റം എന്നിവ ശില്‍പ്പശാലയില്‍ പരിചയപ്പെടുത്തി. പരിപാടിയില്‍ സത്യന് ചാലക്കര അധ്യക്ഷത വഹിച്ചു. പി.ടി.ദേവരാജന്‍, കാട്ടില്‍ ശശിധരന്, കെ.പി.മനോജ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: