തളിപ്പറമ്പ്: കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ദീന് ദയാല്‍ ഉപാദ്ധ്യായ- ഗ്രാമീണ്‍ കൗശല്യ യോജനയുടെ തളിപറമ്പ് ബ്ലോക്ക് പരിധിയില്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ ഗുണഭോക്താക്കള്‍ക്കായി ബ്ലോക്ക് തല ബോധവല്‍ക്കരണം നഗരസഭാ സിഡിഎസ്സ് ഹാളില്‍ നടന്നു. ബോധവല്‍ക്കരണം ഉദ്ഘാടനം തളിപറമ്പ് നഗരസഭാ സാമൂഹ്യ ക്ഷേമകാര്യ സ്ന്റാഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രജനി രമാനന്ദ് നിര്‍വ്വഹിച്ചു. നഗരസഭാ സിഡിഎസ്സ് മെമ്പര്‍ സെക്രട്ടറി പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ഡിഡിയുജികെവൈ ബ്ലോക്ക് കോ-ഓഡിനേറ്റര്‍മാരായ അനുമോള്‍ പദ്ധതി വിശദീകരിച്ചു. 150 ഓളം യുവതീയുവാക്കള്‍ പ്രമുഖ പദ്ധതി നിര്‍വ്വഹണ ഏജന്‍സികളായ ആവോണ്‍, ജാഗൃതി, സെന്റം വര്‍ക്ക് സ്ക്കില്‍സ് എന്നിവയില്‍ രജിസ്റ്റര്‍ ചെയ്തു പദ്ധതി ഗുണഭോക്താക്കളായി. അനീഷ് തോമസ് സ്വാഗതവും വിനേഷ് നന്ദിയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: