എമ്പേറ്റില്‍ നിരവധി കടകളില്‍ മോഷണം

Tuesday 13 December 2016 7:27 pm IST

പിരിയാരം: എമ്പേറ്റിലെ നിരവധി കടകള്‍ ഉള്‍പ്പെടെ കുത്തിത്തുറന്ന് കവര്‍ച്ച. കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ചുടല സ്വദേശി ദാമോദരന്റെ ഉടമസ്ഥതയിലുള്ള സ്വാതി സ്റ്റുഡിയോ, ലാന്റ് സ്‌കേപ്പിംഗ് നടത്തുന്ന ഷാജിയുടെ ഉടമസ്ഥതയിലുള്ള അന്ന ഗാര്‍ഡന്‍സ്, കോമളന്റെ ബാര്‍ബര്‍ഷോപ്പ്, പറവൂര്‍ സ്വദേശി കുഞ്ഞമ്പുവിന്റെ ഉടമസ്ഥതയിലുള്ള എംഎം കോള്‍ഡ് സ്റ്റോറേജ്, കള്ള് ഷാപ്പ്, പോള നാരായണന്റെ സ്റ്റേഷനറി കട, പരിയാരം സഹകരണ ബേങ്ക് എമ്പേറ്റ് ശാഖ പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടം എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. ഷട്ടറും വാതാലും കുത്തിപ്പൊളിച്ചാണ് അകത്ത് കയറിയത്. രമേശന്റെ ഉടമസ്ഥതയിലുള്ള വെല്‍ക്കം ഹോട്ടലിന്റെ പൂട്ട് കുത്തിപ്പൊളിക്കാനുള്ള ശ്രമം വിഫലമായി. കവര്‍ച്ചക്കുപയോഗിച്ച കമ്പിപ്പാര, ചുറ്റിക, ലാപ്‌ടോപ് എന്നിവ പോലീസ് കണ്ടെടുത്തു. കോള്‍ഡ് സ്റ്റോറേജില്‍ നിന്നും കവര്‍ന്ന ലാപ്‌ടോപ്പ് ഇവിടെ ഉപേക്ഷിച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്. അഡീ.എസ്.ഐ പ്രഭാകരന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.