കണ്ണൂര്‍: ബ്യൂട്ടീഷന് തൊഴിലാളികളെയും ഇഎസ്ഐ പരിരക്ഷയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് ബ്യൂട്ടീഷന്‍സ് ഓര്ഗനൈസേഷന് ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് കെ.പി.പവിത്രന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍.വി.ഗംഗാധരന് ഉദ്ഘാടനം ചെയ്തു. മനോഹരന്, ഷാജി, അഝിത, ബേബി ഷനില്‍, രാജേഷ് എന്നിവര്‍ സംസാരിച്ചു. തലശ്ശേരി താലൂക്ക് സെക്രട്ടറി പി.വി.രാജേഷ് സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായി ബോബി ഷനില്‍ (പ്രസിഡണ്ട്), മനോഹരന്, ഷൈനി അജിത്ത് (വൈസ് പ്രസിഡണ്ട്), ഷാജി (സെക്രട്ടറി), സി.അജിത്ത്, ജിത, ജീജ അജയകുമാര്‍ (ജോ.സെക്രട്ടറി) വി.വി.ബാലകൃഷ്ണന് തളിപ്പറമ്പ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: