സീതാദേവി ലവ കുശ ക്ഷേത്ര ചുറ്റുവിളക്ക് ആറാട്ട് മഹോത്സവം

Tuesday 13 December 2016 8:43 pm IST

പുല്‍പ്പള്ളി : പുല്‍പ്പള്ളി സീതാദേവി ലവ കുശ ക്ഷേത്ര ചുറ്റുവിളക്ക് ആറാട്ട് മഹോത്സവം ജനുവരി ഒന്നു മുതല്‍ എട്ടുവരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉത്സവത്തോടനുബന്ധിച്ചുള്ള പറയെടുപ്പ് ഡിസംബര്‍ 20, 21, 23, 24, 25, ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ പ്രാദേശിക ക്ഷേത്രാങ്കണങ്ങളിലും ഭജനമഠങ്ങളിലും നടക്കും. 28, 29 തീയതികളില്‍ വെള്ളാട്ട്, കുലകൊത്തല്‍ എന്നീ ചടങ്ങുകള്‍ നടക്കും. ജനുവരി രണ്ടിന് രാവിലെ എട്ട് മണിക്ക് അരിഅളവ്, ഒന്‍പത് മണിക്ക് വേടംങ്കോട്ട് സീതാ ലവകുശ ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരം എഴുന്നള്ളിപ്പ്. രാത്രി ഏഴ് മണി മുതല്‍ 8.30 വരെ കൊടിയേറ്റം, ക്ഷേത്രം തന്ത്രി ചാത്തനാട്ട് രാമചന്ദ്രന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും. രാത്രി ഒന്‍പതിന് കലാമണ്ഡലം രതീഷ്ഭാസും സംഘവും അവതരിപ്പിക്കുന്ന മിഴാവില്‍ തായമ്പക, ജനുവരി മൂന്നിന് ഉച്ചക്ക് അന്നദാനം, ഏഴ് മണി മുതല്‍ കോല്‍ക്കളി, രാത്രി എട്ട് മുതല്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ എരിയപ്പള്ളിയില്‍ നിന്നും ഇളനീര്‍ക്കാവ് വരവ്. രാത്രി കലാപരിപാടികള്‍. പ്രധാന ദിനമായ ജനുവരി നാലിന് ഉച്ചയ്ക്ക് അന്നദാനം, രാത്രി താലപ്പൊലി ഘോഷയാത്ര, കലാപരിപാടികള്‍ എന്നിവ നടക്കും. താലപ്പൊലി ഘോഷയാത്രയില്‍ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ പങ്കാളികളാകും. ഗജവീരന്മാര്‍, നിശ്ചല ദൃശ്യങ്ങള്‍, വാദ്യ മേളങ്ങള്‍ എന്നിവയുടെ അകമ്പടിയോചുള്ള ഘോഷയാത്ര ജില്ലയിലെത്തന്നെ ഏറ്റവും വലിയ താലപ്പൊലികളില്‍ ഒന്നാണ്. രാത്രി എട്ട് മണി മുതല്‍ 11.30 വരെ ചുറ്റുവിളക്ക്. രാത്രി ഭജന, നൃത്ത മഞ്ജരി, തിരുവനന്തപുരം ഭരതക്ഷേത്ര അവതരിപ്പിക്കുന്ന രുദ്രഹേരംഭന്‍ ബാലെ. അഞ്ചി് ഉച്ചക്ക് അന്നദാനം, രാത്രി നൃത്ത നന്ധ്യയും നാടന്‍ പാട്ടും. ആറിന് ഉച്ചക്ക് അന്നദാനം, വൈകിട്ട് ലളിതാ സഹസ്ര നാമാര്‍ച്ചന, രാത്രി 7.30 ന് ആറാട്ട് എഴുന്നള്ളത്ത്, സഹസ്ര ദീപക്കാഴ്ച, രാത്രി 11 മുതല്‍ കൊച്ചിന്‍ മിമിക്‌സ് മീഡിയ അവതരിപ്പിക്കുന്ന മെഗാഷോ. മിമിക്‌സ് സൂപ്പര്‍ നൈറ്റ്. ഏഴിന് പുലര്‍ച്ചെ ഉത്സവം സമാപിക്കും. പത്രസമ്മേളനത്തില്‍ ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍, ഉത്സവാഘോഷ കമ്മറ്റി പ്രസിഡണ്ട് എന്‍.വാമദേവന്‍, ജനറല്‍ സെക്രട്ടറി കെ.പി.ഗോവിന്ദന്‍കുട്ടി, രക്ഷാധികാരികളായ വി.എന്‍. ലക്ഷ്മണന്‍, വിജയന്‍ കുടിലില്‍, എം.ആര്‍. നാരായണ മേനോന്‍, പി.പത്മനാഭന്‍, വെങ്കിടദാസ്, സി.ടി.സന്തോഷ്, എം.സി.വിനോദ്, സജീവന്‍ കൊല്ലപ്പള്ളി, പി.ആര്‍. രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.