വയനാടും കാലാവസ്ഥ വ്യതിയാനവും സെമിനാര്‍

Tuesday 13 December 2016 8:48 pm IST

കല്‍പ്പറ്റ : പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി യുടെ നേതൃത്വത്തില്‍ വയനാടും കാലാവസ്ഥ വ്യതിയാനവും' എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഡോ. പി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വയനാടിന്റെ ജലക്ഷാമം പരിഹരിക്കാന്‍ നെല്‍ കൃഷിക്കാരെ അവരര്‍ഹിക്കുന്ന സാമ്പത്തിക സഹായം നല്‍കിയാല്‍ മതി എന്നും നമ്മുടെ വനങ്ങളില്‍ അക്ഷേഷ്യയും തേക്കും തുടങ്ങി ഇതര വാണിജ്യ മരങ്ങള്‍ക്ക് പകരം മാവും പ്ലാവും പോലുള്ള സ്വാഭാവിക മരങ്ങള്‍ നട്ടുപിടിപ്പിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.വി.പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. ചെറുവയല്‍ രാമന്‍, പ്രൊ. പി.സി.രാമന്‍കുട്ടി, പി.ലക്ഷ്മണന്‍, സാം. പി.മാത്യു, സി.കെ.വിഷ്ണുദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.സുരേന്ദ്രന്‍, ഡോ. പി.ജി.ഹരി, സി.കെ. സതീശന്‍, ഇ. രമേശന്‍, അഷ്ഫാഖ്, കെ.ജി.തോഹരന്‍, ടി.കെ.ഭരതന്‍, കെ.ആര്‍.അശോകന്‍, കെ. എം.സുന്ദരന്‍, വര്‍ഗ്ഗീസ് വട്ടേക്കാട്, ഇ ജെ.ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.