നെടുങ്കണ്ടം: ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി എസ്ഐയെ ചീത്ത വിളിച്ച പ്രതി പിടിയില്‍. നെടുങ്കണ്ടം മൈനര്‍സിറ്റി സ്വദേശി ബിജുവെന്ന് വിളിക്കുന്ന ടെല്‍സ് (38) ആണ് പിടിയിലായത്. മറ്റൊരു കേസില്‍ ഇയാളെ അന്വേഷിച്ച് എത്തിയപ്പോഴാണ് പ്രിന്‍സിപ്പള്‍ എസ്ഐ ബിയോജി ഉള്‍പ്പെടെയുള്ള സംഘത്തിനെതിരെ രൂക്ഷമായ ഭാഷയുമായി പ്രതി പാഞ്ഞടുത്തത്. അറസ്റ്റിന് വഴങ്ങാനും പ്രതി കൂട്ടിയിക്കില്ല.
സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ; കഴിഞ്ഞ ദിവസം നെടുങ്കണ്ടം ടൗണില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ നിന്നും ബിജു പെട്രോള്‍ അടിച്ചിരുന്നു. തുടര്‍ന്ന് മദ്യലഹരിയാലിയിരുന്ന ഇയാള്‍ പണം നല്‍കാതെ പെട്രോള്‍ പമ്പിലെ ജീവനക്കാരെ ആക്രമിച്ച് കടന്ന് കളയുകയായിരുന്നു. കേസില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ച് വീട്ടിലെത്തിയതായിരുന്നു പോലീസ് സംഘം. അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പോലീസിനെ ഭയപ്പെടുത്താനായി പ്രതി അക്രമാസ്ക്തനായത്. തുടര്‍ന്ന് ബലമായി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് മറ്റൊരു കേസും കൂടി എടുത്തു. ഇന്നലെ വൈകിട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെ
ചയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: