തീവ്രവാദികളെ വളര്‍ത്തുന്നത് സിപിഎം; ശശികല ടീച്ചര്‍

Tuesday 13 December 2016 9:08 pm IST

അടിമാലി: കേരളത്തില്‍ തീവ്രവാദികളെ വളര്‍ത്തുന്നത് സിപിഎമ്മാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു. അടിമാലിയില്‍ നടന്ന മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ സദസില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്ന അവര്‍. ബിജെപിയുടെ വളര്‍ച്ച തടയുന്നതിനാണ് തീവ്രവാദികളെ പരിപോഷിപ്പിക്കുന്ന സിപിഎം നയം ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണം. ലോകത്തെ എല്ലാ രാജ്യങ്ങളും തള്ളിക്കളഞ്ഞ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഇവിടെ ചുമക്കുന്നത് അപമാനകരമാണ്. നിലവിളക്ക് ആര്‍എസ്എസിന്റേതാണ് എന്ന പ്രചാരണം അഴിച്ച് വിടുന്നുണ്ട്. നിലവിളക്ക് നാടിന്റെ സ്വന്തമാണെന്നും ശശികല ടീച്ചര്‍ ചൂണ്ടിക്കാട്ടി.  സംസ്ഥാന സമിതിയംഗം ശ്രീനഗരി രാജന്‍, ബിജെപി ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍ സുരേഷ് , ജില്ലാ സെക്രട്ടറി വി.കെ ബിജു, ബിഎംഎസ് ജില്ലാ പ്രസിഡന്റ് വി.എന്‍ രവീന്ദ്രന്‍, മേഖല സെക്രട്ടറി എം പി റെജി, ആര്‍എസ്എസ് വിഭാഗ് പ്രചാരക് ഗോവിന്ദന്‍ജി, സഹകാര്‍ ഭാരതി ജില്ലാ സെക്രട്ടറി മനോജ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അടിമാലി സെന്റ്രല്‍ ജങ്ഷനില്‍ വെച്ച് നടന്ന പരിപാടിയില്‍ നൂറ്കണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു. സംസ്ഥാനത്തെമ്പാടും മാര്‍സിസ്റ്റ് അക്രമ വിരുദ്ധസമിതിയുടെ നേതൃത്വത്തിലാണ് യോഗങ്ങള്‍ നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.