കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയില്‍: ഒരാള്‍ ഓടി രക്ഷപ്പെട്ടു

Tuesday 13 December 2016 9:10 pm IST

ചെറുതോണി: ഉണക്ക കഞ്ചാവ് കൈമാറുന്നതിനിടയില്‍ യുവാവ് പോലീസ് പിടിയിലായി. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. തങ്കമണി കാറ്റാടിക്കവല പാറേക്കാട്ടില്‍ അജേഷ് (29) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്ന് 1.800 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കൂടെയുണ്ടായിരുന്ന ചന്ദ്രത്തില്‍ പറമ്പില്‍ അനീഷ് (27) ആണ് രക്ഷപെട്ടത്. ഇടനിലക്കാരായി നിന്ന് കഞ്ചാവ് വാങ്ങി വില്‍ക്കുന്നവരാണ് ഇരുവരും. രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് പോലീസ് എത്തുമ്പോള്‍ ഇവര്‍ കാറ്റാടിക്കവല ജങ്ഷനില്‍ കഞ്ചാവ് കൈമാറുകയായിരുന്നു. ഹൈറേഞ്ച് സ്‌പൈഡേര്‍സ് എസ്പി വി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തങ്കമണി എസ്.ഐ കെ.ജെ ജോഷി, എ.എസ്.ഐ മാരായ ആഗസ്റ്റിന്‍, റോയിമോന്‍, സി.വി ഉലഹന്നാന്‍, സജി.എന്‍.പോള്‍, ഓഫീസര്‍മാരായ ബിനോയി, സിബി കുര്യന്‍, അബ്രഹാം ഐസക്, ഷാനവാസ്, സി.വി രാജേഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഓടി രക്ഷപെട്ട പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. മേഖലയില്‍ കഞ്ചാവ് മൊത്തവില്‍പ്പന നടത്തിവരികയായിരുന്നു പ്രതികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.