ശമ്പളം നല്‍കിയില്ല; കെഎസ്ആര്‍ടിസി ജീവനക്കാര്‍ ജോലി ബഹിഷ്‌കരിച്ചു

Tuesday 13 December 2016 9:16 pm IST

കെഎസ്ടി എംപ്ലോയീസ് സംഘ് ആലപ്പുഴ
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നടത്തിയ പ്രതിഷേധ പ്രകടനം

ആലപ്പുഴ: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ജോലി ബഹിഷ്‌കരണത്തിന്റെ ഭാഗമായി ആലപ്പുഴ യൂണിറ്റില്‍ ജോലി ബഹിഷ്‌കരണവും പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി.
ജില്ലാ സെക്രട്ടറി എം.ജി. അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. വിജയന്‍ മുഖ്യപ്രഭാഷണം നടത്തി.
പി.ജി. ഗണേഷ്‌കുമാര്‍, എസ്. സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.