ചേര്‍ത്തല: വനിതാ സിവില്‍ പോലീസ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് സഹായിച്ചതായ പരാതിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ പോലീസ് മേധാവി നേരത്തെ ചേര്‍ത്തല ഡിവൈഎസ്പിയോട് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിന് കഴിയാതെ വന്നതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.
അതേസമയം സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഇന്നലെ അര്‍ത്തുങ്കല്‍ സ്റ്റേഷനിലെത്തി പീഡനശ്രമത്തിന് ഇരയായ വനിതാ പോലീസില്‍ നിന്നു മൊഴിയെടുത്തു. ചേര്‍ത്തല പോലീസും ഇവരുടെ വീട്ടിലെത്തി സീന്‍ മഹസര്‍ തയ്യാറാക്കി. ചേര്‍ത്തല ഡിവൈഎസ്പി വൈ.ആര്. റസ്റ്റവും ഇവരുടെ മൊഴി രേഖപ്പെടുത്തി.
നേരത്തെ പോലീസ് സ്റ്റേഷനില്‍ നല്കിയ മൊഴിയുടെ വീഡിയോ ദൃശ്യങ്ങളും പരിശോധിച്ചു. വിശദമായ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് ഇന്ന് കൈമാറുമെന്നും ഡിവൈഎസ്പി പറഞ്ഞു. സ്പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടും ഇന്ന് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: