കുമാരനല്ലൂര്‍ ഉത്സവം കൊടിയിറങ്ങി

Tuesday 13 December 2016 9:46 pm IST

കുമാരനല്ലൂര്‍: ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ പത്തുനാള്‍ നീണ്ടുനിന്ന ഉത്സവത്തിന് സമാപനം കുറിച്ച് കൊടിയിറങ്ങി. പുലര്‍ച്ചെ 4മണിയോടെയാണ് കൊടിയിറക്ക് നടന്നത്.ക്ഷേത്രം തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തില്‍ ഡോ.കടിയക്കോല്‍ ശ്രീകാന്ത് നമ്പൂതിരി, മേല്‍ശാന്തി മാച്ചിപ്പുറം വിഷ്ണുപ്രസാദ് എന്നിവരാണ് ചടങ്ങുകള്‍ നിര്‍വ്വഹിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ ആറാട്ട് കടവിലേക്കുള്ള എഴുന്നള്ളത്ത് ആരംിച്ചു. നിരവധി ‘ക്തജനങ്ങള്‍ ആറാട്ടിന് അകമ്പടി സേവിച്ചു. ദേശവഴിയുടെ ഇരുവശത്തുമുള്ള ‘വനങ്ങളില്‍ നിറപറയും നിലവിളക്കുമായി ‘ക്തജനങ്ങള്‍ ദേവിയെ സ്വീകരിച്ചു. കുമാരനല്ലൂര്‍ കവല, സംക്രാന്തി പാട്ടമ്പലം എന്നിവിടങ്ങളില്‍ താലപ്പൊലിയും വാദ്യമേളങ്ങളുമായാണ് ദേവിയെ വരവേറ്റത്. പള്ളിപ്പുറം, കാലടിമനവഴി ഇടത്തില്‍ മണപ്പുറത്ത് ഘോഷയാത്ര എത്തിച്ചേര്‍ന്നു. പുത്തേട്ട് കവലയില്‍വച്ച് ജയ്ഹിന്ദ് കലാസാംസ്‌കാരികസംഘത്തിന്റെ നേതൃത്വത്തില്‍ ആറാട്ടുഘോഷയാത്രക്ക് വന്‍വരവേല്‍പ്പ് നല്‍കി. കൗണ്‍സിലര്‍ വിനുമോഹന്‍, ശ്രീകുമാര്‍ കണ്ണാട്ടെല്ലൂര്‍, നന്ദന്‍ കണ്ണാട്ടെല്ലൂര്‍, ബാലകൃഷ്ണന്‍ മാലിയില്‍, ശ്രീനിവാസന്‍, ഗോപാലകൃഷ്ണന്‍, സുരേഷ്ബാബു തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു. ആറാട്ട് സദ്യയും നടത്തി. ഇടത്തില്‍ മണപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ കടവില്‍ ആറാട്ട് നടന്നു. രാത്രി 11മണിയോടെ ആറാട്ട് തിരിച്ചെഴുന്നള്ളത്ത് ആരം‘ിച്ചു. ചവിട്ടുവരി, കുമാരനല്ലൂര്‍ വഴി ക്ഷേത്രത്തിന്റെ കിഴക്കേനടയിലെത്തിയപ്പോള്‍ ആറാട്ട് എതിരേല്‍പ്പ് നടന്നു. സജേഷ് സോമന്റെ നേതൃത്വത്തില്‍ പാണ്ടിമേളവും നടന്നു. പുലര്‍ച്ചെ 4ന് കൊടിയിറങ്ങിയതോടെ ഈ വര്‍ഷത്തെ തിരുവുത്സവം സമാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.