കോട്ടയം: കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് 45ദിവസം കഴിഞ്ഞിട്ടും ശമ്പളകുടിശികയും പെന്ഷനനും കൊടുത്ത് തീര്‍ക്കാത്തതില്‍ ബിഎംഎസ് കോട്ടയം മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു.
ജോലി ചെയ്തിട്ട് കൂലിയില്ലെന്ന് പറയുന്നത് ഇടത് സര്‍ക്കാര്‍ തൊഴിലാളികളോട് കാണിക്കുന്ന നയവഞ്ചനയാണ്. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കലിന്റെ പേര് പറഞ്ഞുള്ള ഇടത് സര്‍ക്കാരിന്റെ രാഷ്ട്രീയ നാടകം അവസാനിപ്പിക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തം വിഷയങ്ങള്‍ സര്‍ക്കാരുകള്‍ ഫലപ്രദമായി പരിഹരിച്ചുപോകുന്നുണ്ട്. കെഎസ്ആര്‍ടിസി തൊഴിലാളികള്‍ക്ക് ശമ്പള കുടിശിക ഉടന്‍ കൊടുത്ത് തീര്‍ക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോ‘ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. മേഖലാ പ്രസിഡന്റ് തങ്കച്ചന് പി.എസ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി മനോജ് മാധവന്, ജിജു, ഗോപാലകൃഷ്ണന്.പി.ജി, ജോഷി, മോഹനന് നായര്‍, ജയകുമാര്‍, ചന്ദ്രശേഖരപ്പണിക്കര്‍, ജയറാം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: