കറുകച്ചാല്‍: ചങ്ങനാശേരി എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ തുടങ്ങിയ നെടുംകുന്നം ആര്.ശങ്കര്‍ സ്മാരക ശ്രീനാരായണ കോളേജിന്റെ കെട്ടിട സമര്‍പ്പണ ഉദ്ഘാടനം ഇന്ന് നെടുംകുന്നം കെ.വി.ശശികുമാര്‍ നഗറില്‍ നടക്കും. രാവിലെ 10.30ന് നടക്കുന്ന സമ്മേളനത്തില്‍ കെട്ടിട സമര്‍പ്പണവും യോഗം ഉദ്ഘാടനവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നിര്‍വ്വഹിക്കും. ചങ്ങനാശേരി എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് സജീവ് പൂവത്ത് അദ്ധ്യക്ഷത വഹിക്കും. കുറിച്ചി അദ്വൈതവിദ്യാശ്രമം മഠാധിപതി ധര്‍മ്മചൈതന്യ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കോളേജ് മാനേജര്‍ ഗിരീഷ് കോനാട്ട് റിപ്പോര്‍ട്ട് അവതരിപ്പിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, സി.എഫ്.തോമസ് എംഎല്‍എ, ആന്റോ ആന്റണി എംപി, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ജോഷി ഫിലിപ്പ്വി.എന്‍.വാസവന്, ഡോ.പി.കെ.പത്മകുമാര്‍, പ്രൊഫ.വി.എസ്.പ്രവീണ്‍കുമാര്‍, പ്രൊഫ.ടോമിച്ചന് ജോസഫ്, എ.ജി.തങ്കപ്പന്, തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: