ബാലകലോത്സവം 2016 സമ്മാനവിതരണം

Tuesday 13 December 2016 9:54 pm IST

ഏറ്റുമാനൂര്‍: എസ്.എം.എസ്.എം പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബാലകലോത്സവത്തില്‍ വിജയികള്‍ക്കുള്ള പുരസ്‌ക്കാര വിതരണം ലൈബ്രറി ഹാളില്‍ നടന്നു. ഏറ്റുമാനൂര്‍ നഗരസഭ ,നീണ്ടൂര്‍ ,അതിരമ്പുഴ എന്നീ പഞ്ചായത്തുകളിലെ 26 സ്‌കുളുകളില്‍ നിന്നായി ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കട്ടച്ചിറ മേരി മൗണ്ട് പബ്ലിക്ക് സ്‌ക്കൂളിനെയും ,രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കുറു മുള്ളൂര്‍ വിവേകാനന്ദ പബ്ലിക് സ്‌കൂളിനുമുള്ള എവര്‍റോളിങ്ങ് ട്രോഫികള്‍ നല്‍കി ആദരിച്ചു .ലൈബ്രറി പ്രസിഡന്റ് ജി.പ്രകാശിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി. ബാബു ,മേരി മൗണ്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. സി.ലിസ്സി സെബാസ്റ്റ്യന്‍ ,കോട്ടയം രഞ്ജിനി സംസഗീത സഭ ട്രഷര്‍ എ.ജി.ഗോപി ,അഡ്വ.രാജീവ് ചിറയില്‍ ,പി.ജെ.ജോയി ,ഫക്രുദ്ദീന്‍ റാവുത്തര്‍ ,എ പി.സുനില്‍ , വിനോദ് മാത്യു വെട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.