ന്യൂദല്‍ഹി: നോട്ട് റദ്ദാക്കലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിലപാടില്‍ അത്ഭുതമില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കോണ്‍ഗ്രസ് ഭരണത്തിലാണ് ഏറ്റവുമധികം അഴിമതി നടന്നത്.
പത്ത് വര്‍ഷത്തെ ഭരണത്തില്‍ കള്ളപ്പണത്തിനെതിരെ എന്തെങ്കിലും നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല.
അഴിമതിയുടെ ചരിത്രമുള്ള പാര്‍ട്ടി കള്ളപ്പണത്തിനെതിരായ നടപടികളില്‍ അസന്തുഷ്ടി പ്രകടിപ്പിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. ജെയ്റ്റ്ലി വ്യക്തമാക്കി. നോട്ട് റദ്ദാക്കല്‍ അഴിമതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ആരോപിച്ചിരുന്നു.
മുദ്രാവാക്യം വിളിക്കുന്നതില്‍ നിന്ന് മാറി നേട്ടങ്ങള്‍ കാണാന്‍ ശ്രമിക്കണം. പാര്‍ലമെന്റ് തടസ്സപ്പെടുത്താതെ കോണ്‍ഗ്രസ് ചര്‍ച്ചക്ക് തയ്യാറാകണം. ചിലര്‍ സാഹചര്യം മുതലെടുക്കുന്നുണ്ട്.
ഇത്തരക്കാര്‍ വിവിധ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. കള്ളത്തരം ചെയ്യുന്നവര്‍ ശിക്ഷ അനുഭവിക്കും. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പണം ബാങ്കിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: