തിരൂര്‍: മലബാര്‍ കലാപത്തെ ആസ്പദമാക്കി ജന്മഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 1921 പാഠവും പൊരുളും എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരൂര്‍ ടിസിവി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്, ജന്മഭൂമി മേഖലാ വികസനസമിതി പ്രസിഡന്റ് എം.ബല്‍റാമിന് നല്കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.
ദീപേഷ് ബാലുശ്ശേരി പുസ്തകം പരിചയപ്പെടുത്തി. കോഴിക്കോട് ബ്യൂറോ ചീഫ് എം.ബാലകൃഷ്ണന്, യൂണിറ്റ് മാനേജര്‍ വിപിന്‍ കൂടിയേടത്ത് എന്നിവര്‍ സംസാരിച്ചു.
മലപ്പുറം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.സുമേഷ് സ്വാഗതവും പ്രമോദ് മാക്കോത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: