അക്കാദമി ചെയര്‍മാന്റെ നിലപാട് സംശയാസ്പദം: ബിജെപി

Wednesday 14 December 2016 3:38 am IST

തിരുവനന്തപുരം: ദേശീയഗാനം സംബന്ധിച്ച വിഷയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ നിലപാട് സംശയാസ്പദം എന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ.ജെ.ആര്‍.പത്മകുമാര്‍. വിവാദം ബോധപൂര്‍വ്വം ഉണ്ടാക്കുന്നതാണ്. നിയമം പാലിക്കേണ്ടവര്‍ തന്നെ വിവാദമാക്കുന്നത് ശരിയല്ല. തിയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നല്‍ക്കണം എന്ന് പുറമെ പറയുന്നുണ്ടെങ്കിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ പ്രേരണ നല്‍കുകയാണ് കമല്‍ ചെയ്യുന്നത്. ദേശീയഗാനത്തെ തെരുവില്‍ നേരിടുന്നത് വേദനാജനകമാണ്. ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേല്‍ക്കാത്തതിനെക്കുറിച്ച് കമലിനോട് ചോദിച്ചപ്പോള്‍ ഓരോരുത്തരുടെയും മൗലികാവകാശം എന്നായിരുന്നു പ്രതികരണം. മൗലികാവകാശത്തെക്കുറിച്ച് വ്യാഖ്യാനങ്ങള്‍ നല്‍കുന്നത് സുപ്രീംകോടതിയാണ്. കോടതിയാണ് ദേശീയഗാനത്തെ സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നത്. അത് ഭരണഘടാനാ സ്ഥാപനങ്ങള്‍ പാലിക്കേണ്ടതും ഉത്തരവ് നടപ്പിലാക്കേണ്ടതുമാണ്. ദേശീയഗാനത്തെ എതിര്‍ക്കുന്നവര്‍ ഭരണഘടനയെയും സുപ്രീംകോടതിയെയും വെല്ലുവിളിക്കുകയാണെന്നും പത്മകുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.