ആതിരയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കണം: ബിജെപി

Wednesday 14 December 2016 10:42 am IST

തൊട്ടില്‍പാലം: കുറ്റിയാടിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരി ആതിരയുടെ മരണം പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജെപി ആവശ്യപെട്ടു. ദളിത് കുടുംബമായ ആതിരയുടെ കുടുംബത്തിന്ന് 25 ലക്ഷം രൂപ ധനസഹായം നല്‍കണമെന്നും കുറ്റിയാടി മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട്. പി.പി.മുരളി അധ്യക്ഷത വഹിച്ചു. എടകുനി മനോജ് എസി മോര്‍ച്ച ജില്ല പ്രസിഡണ്ട് എ.കെ.ശങ്കരന്‍, ഓ.പി. മനോജ്, രാജഗോപാല്‍ പുറമേരി, സുഗിലേഷ് എന്നിവര്‍ സംസാരിച്ചു. കോഴിക്കോട്: കുറ്റിയാടിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരി ആതിര ആത്മഹത്യ ചെയ്യുവാനുള്ള കാരണത്തെ കുറിച്ച് പട്ടികജാതി പട്ടിക വര്‍ഗ്ഗ ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ അന്വേഷിക്കണമെന്ന് നാഷണല്‍ അലയന്‍സ് ഓഫ് എസ് സി, എസ് ടി ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു. പോലീസിന്റെയും ആശുപത്രി അധികാരികളുടെയും പ്രവൃത്തിയില്‍ സംശയം ഉള്ളതായി ഓര്‍ഗനൈസേഷന്‍ മുഖ്യമന്ത്രിക്കും പട്ടികജാതി വര്‍ഗ്ഗ ഗോത്രകമ്മീഷനും നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ രാമദാസ് വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.