കോഴിക്കോട്: കുരുക്ഷേത്ര ബുക്സ് പ്രസിദ്ധീകരിക്കുന്ന ഗന്ധിവധം അവഗണിക്കപ്പെട്ട നാള്‍വഴികള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകീട്ട് 5.30ന് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കും. കുരുക്ഷേത്ര ജനറല്‍മാനേജര്‍ ഇ.എന്‍.നന്ദകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ. എം.ജി.എസ്. നാരായണന് മുഖ്യപ്രഭാഷണം നടത്തും.
ബിജെപി മുന്‍സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്. മധുവിന് നല്കി പുസ്തകം പ്രകാശനം ചെയ്യും. ഡോ. കെ.എം. പ്രിയദര്ശന്ലാല് പുസ്തകപരിചയം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: