ശ്രീനഗര്‍: കശ്മീരിലെ അനന്ദനാഗ് ജില്ലയിലെ ബിജ്ബേരയില് സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ ഹിജ്ബുള്‍ ബുജാഹിദ്ദീന്‍ ഭീകരന് കൊല്ലപ്പെട്ടു. മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സുരക്ഷാസേന റെയ്ഡ് നടത്തിയത്.
വീടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാസേനയ്ക്കു നേര്‍ക്ക് വെടിവയ്ക്കുകയും സുരക്ഷാസേന തിരിച്ചടിക്കുകയുമായിരുന്നു. ബാരമുള്ളയിലും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: