ടെലിവിഷന്‍ താരം ആത്മഹത്യ ചെയ്ത നിലയില്‍

Wednesday 14 December 2016 12:26 pm IST

ജബല്‍പൂര്‍: ടെലിവിഷന്‍ താരം കമലേഷ് പാണ്ഡെയെ അത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സ്വയം നെഞ്ചത്ത് വെടിവച്ച് മരിച്ച നിലയിലായിരുന്നു അദ്ദേഹത്തെ കണ്ടെത്തിയത്. സംഭവ സമയത്ത് അദ്ദേഹം ഭാര്യ സഹോദരി അഞ്ചനി ചതുര്‍വേദിക്കൊപ്പമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചനിയുടെ മകളുടെ കല്ല്യാണം ക്ഷണിക്കാത്തതില്‍ കമലേഷ് അസ്വസ്ഥനായിരുന്നെന്നും സൂചനയുണ്ട്. ക്രൈം പെട്രോളെന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനാണ് കമലേഷ്. പ്രാഥമിക നിഗമനത്തില്‍ ആത്മഹത്യാണെന്നാണ് കണ്ടെത്തലെങ്കിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.