ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിച്ചു

Wednesday 14 December 2016 1:14 pm IST

തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിച്ചു. അഡ്വ. എം.രാജഗോപാലന്‍ നായര്‍ ചെയര്‍മാനാകും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ജി.എസ്. ഷൈലാമണി, പി.സി. രവീന്ദ്രനാഥ് എന്നിവര്‍ അംഗങ്ങളുമായിരിക്കും. വിജിലന്‍സില്‍ 24 തസ്തികകള്‍ കൂടി സൃഷ്ടിക്കാനും യോഗം തീരുമാനിച്ചു. വിജിലന്‍സ് ഡയറക്ടറുടെ അവശ്യപ്രകാരമാണ് ഈ നടപടി. സര്‍ക്കാരിന്റെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള കാര്‍ഷിക വായ്പകള്‍ക്ക് മെയ് 31 വരെ മൊറട്ടോറിയവും മന്ത്രിസഭായോഗം പ്രഖ്യപിച്ചു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനു കീഴില്‍ 15പുതിയ ഭാഗ്യക്കുറി സബ്‌സെന്ററുകള്‍ ആരംഭിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇവിടെ 15അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍മാരുടേയും 15 ജൂനിയര്‍ സൂപ്രണ്ടുമാരുടേയും 45 ക്ലാര്‍ക്കുമാരുടേയും 15ഓഫീസ് അറ്റന്റര്‍മാരുടേയും 15 സെക്യൂരിറ്റി ഗാര്‍ഡുമാരുടേയും തസ്തികകള്‍ സൃഷ്ടിക്കും. ഇതിനു പുറമെ മുന്‍പ് അനുവദിച്ചിരുന്ന മൂന്നു താലൂക്ക് ലോട്ടറി ഓഫീസുകളില്‍ 15 പുതിയ തസ്തികകളും സൃഷ്ടിച്ചു. അസിസ്റ്റന്റ് മൂന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍, മൂന്ന് ജൂനിയര്‍ സൂപ്രണ്ട്,ആറ് ക്ലാര്‍ക്ക്, മൂന്ന് ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളാണ് സൃഷ്ടിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.