വാഷിംഗ്ടണ്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് നാസയുടെ ചൊവ്വാ പര്യവേഷണ വാഹനം ക്യൂര്യോസിറ്റിയുടെ പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചു. വാഹനത്തിന്റെ ഇന്‍സ്ട്രമെന്റ് മോട്ടോര്‍ തകരാറിലായതാണ് പാറതുരന്നുള്ള പരീക്ഷണങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു.
ചൊവ്വാഗ്രഹത്തിലെ ജല സാന്നിധ്യവും ചരിത്രവും ജീവസാന്നിധ്യവും തേടി പര്യവേഷണം നടത്തുന്ന വാഹനമാണ് ക്യൂരിയോസിറ്റി. 2012 ഓഗസ്റ്റ് ആറിനാണ് ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങിയത്. 2018 വരെയെങ്കിലും വാഹനത്തിന്റെ സേവനം തുടരാനാണ് നാസയുടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: