ഊര്‍ജ്ജ സംരക്ഷണ മാര്‍ഗങ്ങള്‍ വിജയത്തിലേക്ക്

Wednesday 14 December 2016 7:00 pm IST

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ ഊര്‍ജ്ജ സംരക്ഷണ മാര്‍ഗങ്ങള്‍ വിജയത്തിലേക്ക്. 2015-16ല്‍ 7,378 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് രാജ്യത്ത് ലാഭിച്ചത്. ഇതുവഴി 4,688 കോടി രൂപയും ഉപഭോക്താക്കള്‍ക്കും സര്‍ക്കാരിനും ലാഭം ലഭിച്ചതായി കേന്ദ്ര ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു. ഈ വര്‍ഷം ലാഭിച്ച വൈദ്യുതി 1,352 മെഗാവാട്ട് ശേഷിയുള്ള തെര്‍മല്‍ പവര്‍ പ്ലാന്റില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതിന് തുല്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.