അക്കിത്തം നാളെയുടെ വഴികാട്ടി

Wednesday 14 December 2016 7:10 pm IST

തൃശൂര്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ ആര്‍ഷദര്‍ശന പുരസ്‌ക്കാരം നേടിയ മഹാകവി അക്കിത്തം നാളെയുടെ വഴികാട്ടിയാണെന്ന് സി.രാധാകൃഷ്ണന്‍. രാമാനുജനെഴുത്തച്ഛന്റെ സര്‍ഗ്ഗ പാരമ്പര്യം നിലനിര്‍ത്തിയ മഹാകവികളെ പ്രതിധാനം ചെയ്ത്, അവരുടെ ദീപ്തസ്മരണ ഇന്നും കേരള മനസ്സില്‍ ഉണര്‍ത്തുന്ന ആധുനിക കവികളുടെ ശ്രേണിയില്‍ അഗ്രിമസ്ഥാനത്തു പ്രതിഷ്ഠ നേടിയിരിക്കുന്നത് മഹാകവി അക്കിത്തമാണെന്നും പുരസ്‌ക്കാര സമിതി വിലയിരുത്തി. ഭാരതീയ കാവ്യസംസ്‌കൃതിയുടെ അഗ്‌നി അക്കിത്തം വ്രതശുദ്ധിയോടെ അണയാതെ സൂക്ഷിക്കുന്നു. മഹാകവിത്രയത്തെ തുടര്‍ന്ന് ഇടശേരിയിലൂടെയും വൈലോപ്പിള്ളിയിലൂടെയും ഒഴുകിവന്ന കവിതാപ്രവാഹത്തിന്റെ ഇന്നത്തെ പ്രതിനിധിയായ അക്കിത്തം നാളെയുടെ വഴികാട്ടിയാണ്. ശ്രീമദ്മഹാഭാഗവതത്തിന്റെ വൃത്താനുവൃത്ത പദാനുപദപരിഭാഷയിലൂടെ നേരിട്ടും സ്വകാവ്യങ്ങളുടെ അന്തര്‍ധാരയായും ഭാരതീയ ദര്‍ശനത്തിന്റെ പരിമളം പ്രസരിപ്പിക്കാന്‍ അക്കിത്തം തന്റെ സാര്‍ത്ഥകജീവിതത്തില്‍ പരിശ്രമിച്ചുപോരുന്നതായും സി. രാധാകൃഷ്ണന്‍ പറഞ്ഞു. കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്ക ഭാരവാഹികളായ കെ. രാധാകൃഷ്ണ്‍, സനല്‍ ഗോപി, പി. ശ്രീകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.