ദല്‍ഹി സര്‍ക്കാരിന്റെ അധികാരം: ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും

Wednesday 14 December 2016 7:15 pm IST

ന്യൂദല്‍ഹി: ദല്‍ഹി സര്‍ക്കാരിന്റെ അധികാരം സംബന്ധിച്ച ഹര്‍ജിയിലുള്ള അവസാന വാദം ജനുവരി മൂന്നാം ആഴ്ച്ച സുപ്രീം കോടതി കേള്‍ക്കും. സംസ്ഥാന സര്‍ക്കാരിന്റെ മേധാവി ലഫ്റ്റനന്റ് ഗവര്‍ണറാണെന്ന് ദല്‍ഹി ഹൈക്കോടതി അടുത്തിടെ വിധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആം ആദ്മി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, ജനങ്ങളാണ് സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്കു ചില അധികാരങ്ങളും അവകാശങ്ങളുമുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിശദമായ വാദം അടുത്ത വര്‍ഷം ജനുവരി 18ന് സുപ്രീം കോടതി കേള്‍ക്കും. ദല്‍ഹി സര്‍ക്കാരിന്റെ നടപടികളില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് കൈകടത്തുന്നതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ആപ്പ് കോടതിയെ സമീപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.