സേവാഭാരതി കുടുംബ സംഗമം നടത്തി

Wednesday 14 December 2016 7:26 pm IST

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സേവാഭാരതി കുടുംബ സംഗമം ഏച്ചിക്കാനം വൃന്ദാവനം ബാലസദനത്തില്‍ നടന്നു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക് ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി.ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. മത്സ്യ പ്രവര്‍ത്തകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എന്‍. രാധാകൃഷ്ണന്‍, സേവാഭാരതി ട്രഷറര്‍ അമിത്ത് കുമാര്‍, സെക്രട്ടറി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.ബാലകൃഷ്ണന്‍ സ്വാഗതവും, ബാലസദനം പ്രസിഡന്റ് ശോഭന ഏച്ചിക്കാനം നന്ദിയും പറഞ്ഞു. കുടുംബസംഗമത്തിന്റെ ഭാഗമായി വ്യക്തിത്വ വികസന ക്ലാസും, വിവിധ പരിപാടികളും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.