ഇന്‍സ്ട്രക്ടര്‍ നിയമനം

Wednesday 14 December 2016 7:29 pm IST

കാസര്‍കോട്: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ഉത്തരമേഖലയിലെ നീലേശ്വരം, ചെറുവത്തൂര്‍, ബേള ഐ.റ്റി.ഐകളില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്ന വിഷയം പ0ിപ്പിക്കുന്നതിന് ഒരു മാസത്തേക്ക് ഇന്‍സ്ട്രക്ടര്‍മാരുടെ ഒരോ ഒഴിവ് വീതമുണ്ട്. കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ 16ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതംഹാജരാകണം. യോഗ്യത:രണ്ട് വര്‍ഷത്തെ പ്രവ്യത്തി പരിചയത്തോടുകൂടി എം.ബി.എ അല്ലെങ്കില്‍ ബി.ബി.എ, അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ എംപ്ലോയബിലിറ്റി സ്‌കില്‍സ് പ0ിപ്പിച്ച പ്രവ്യത്തി പരിചയത്തോടു കൂടി സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍,എക്കണോമിക്‌സ് എന്നിവയില്‍ ബിരുദം അല്ലെങ്കില്‍ ഡി.ജി.ഇ.റ്റി ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ രണ്ട് വര്‍ഷത്തില്‍ കുറയാതെ എംപ്ലോയബിലിറ്റി സ്‌കില്‍സ് പ0ിപ്പിച്ച പ്രവ്യത്തി പരിചയത്തോടു കൂടിയ ബിരുദം,ഡിപ്ലോമ കൂടാതെ കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. ഫോണ്‍ 0495 2371451

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.