എടത്വ: ചമ്പക്കുളം ബ്ലോക്ക് പ!ഞ്ചായത്ത് അഗ്രോ സര്‍വീസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബ്ലോക്കിലെ ആറു പഞ്ചായത്തുകളില്‍പെട്ട കര്‍ഷകര്‍ക്ക് കാര്‍ഷിക ആവശ്യത്തിനുള്ള യന്ത്ര സാമഗ്രികള്‍ മിതമായ കൂലിയില്‍ നല്കുകയാണു ലക്ഷ്യം. അതോടൊപ്പം ഗ്രോബാഗ് കൃഷി പ്രോല്‍സാഹിപ്പിക്കുന്ന വിധത്തില്‍ പച്ചക്കറിതൈകള്‍ വളര്‍ത്തി നല്‍കുകയും ചെയ്യും. ആദ്യഘട്ടത്തില്‍ 25 ലക്ഷം രൂപയുടെ യന്ത്രങ്ങളാണ് സെന്ററിനായി എത്തിയിട്ടുള്ളത്. കുട്ട മുതല്‍ കൊയ്ത്ത് യന്ത്രങ്ങള്‍ വരെ സെന്ററില്‍ നിന്നും ലഭിക്കും. ഗ്രാസ് കട്ടര്‍ ഉപയോഗിച്ചു വീട്ടിലെത്തി പുല്ലുചെത്തി നല്‍കുന്നതിനും സൗകര്യമുണ്ട്. സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകളില്‍ കൃഷി വകുപ്പിന്റെ സഹായത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തുടനീളം 35 അഗ്രോ സര്‍വീസ് സെന്ററുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാര്‍ഷിക യന്ത്രങ്ങളുടെ പ്രവര്‍ത്തന ഉദ്ഘാടനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രമണി എസ്. ഭാനു അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: