ശമ്പളമില്ല : ജീവനക്കാര്‍ ദുരിതത്തില്‍

Wednesday 14 December 2016 8:05 pm IST

ബത്തേരി : കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട ജില്ലാഗ്രാമ വികസന ഏജന്‍സികളിലെ ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നില്ല. ആദ്യകാലത്ത് താല്‍ക്കാലിക ജീവനക്കാരെ നിയമിച്ച് നടത്തിയിരുന്ന ഈ വിഭാഗം പിന്നീട് സംസ്ഥാന ഗ്രാമ വികസന മന്ത്രാലയത്തിന്റെ ഭാഗമായതോടെയാണ് സ്ഥിരം ജീവനക്കാരായത്. ശമ്പളവും പെന്‍ഷനുമെല്ലാം നല്‍കിയിരുന്നത് ജില്ലാ ഗ്രാമവികസന ഏജന്‍സിയുടെ അഡ്മിനിസ്‌ട്രേഷന്‍ ഫണ്ടില്‍ നിന്നുമാണ്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി ഗ്രാമ വികസന ഏജന്‍സികള്‍ക്കുളള തുക വെട്ടിക്കുറച്ചതോടെ ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിന് പോലും കഴിയാതെ നിത്യനിദാന ചെലവുകള്‍ക്ക്‌പോലും പാടുപെടുകയാണെന്ന് ജീവനക്കാര്‍ ആവലാതിപ്പെടുന്നു. ഗ്രാമ വികസന വകുപ്പിന് കീഴിലുളള അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷ്ണര്‍ ഓഫീസുകള്‍,ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസുകള്‍,തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ട്രഷറികളില്‍ നിന്നുമാണ് ശമ്പളം നല്‍കിവരുന്നത്. ഈ ഓഫീസുകളില്‍ നിന്ന് ട്രാന്‍സ്ഫര്‍മുഖേനെ നിയമിക്കപ്പെട്ടവരാണ് മുഴുവന്‍ ജീവനക്കാരും. കഴിഞ്ഞ രണ്ട് വര്‍ഷമായി ശമ്പളം ലഭിക്കാതിരിക്കുകയോ ഭാഗീകമായി മാത്രം ലഭിക്കുന്നുളളൂവെന്നും ജീവനക്കാര്‍ പരാതിപ്പെടുന്നു. ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട്, എല്‍ ഐസി പ്രീമിയം തുടങ്ങിയവയും വീഴ്ചവരുത്തിയിരിക്കുകയാണെന്നും പറയുന്നു. പതിനാലു ജില്ലകളിലായി ഇരുന്നൂറ്റി അമ്പത് ജീവനക്കാരാണ് ഓഫീസുകളിലുളളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.