തിരുവനന്തപുരം: നാലു ദിവസത്തെ ബിജെപി സംസ്ഥാനതല പ്രവര്‍ത്തക ശിബിരം നാളെ പത്തനംതിട്ടയിലെ ചരല്‍ക്കുന്നില്‍ തുടങ്ങും. വൈകിട്ട് 5 ന് ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ദേശീയ ജനറല്‍ സെക്രട്ടറി വി.മുരളീധര്‍റാവു, ദേശീയ സഹസംഘടനാ സെക്രട്ടറിമാരായ വി. സതീഷ്, ബി.എല്‍. സന്തോഷ്, കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച.് രാജ എന്നിവര്‍ വിവിധ വിഷയങ്ങളെപ്പറ്റി ക്ലാസുകള്‍ എടുക്കും. സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന ഭാരവാഹികള്‍, മോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ്- ജനറല്‍ സെക്രട്ടറിമാര്‍, സെല്‍ കണ്‍വീനര്‍-കോ കണ്‍വീനര്‍മാര്‍, ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍, ജില്ലാ-മേഖലാ ഭാരവാഹികള്‍ എന്നിവരെ കൂടാതെ പ്രത്യേക ക്ഷണിതാക്കളും ശിബിരത്തില്‍ പങ്കെടുക്കും.
പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദിയോട് അനുബന്ധിച്ച് മണ്ഡലം-ജില്ലാ തലങ്ങളിലും പ്രവര്‍ത്തക ശിബിരം സംഘടിപ്പിച്ചിരുന്നു. 18ന് ഉച്ചയ്ക്ക് ശിബിരം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: