എക്‌സൈസുകാരെ കൈയ്യേറ്റം ചെയ്ത പത്ത് പേര്‍ക്കെതിരെ കേസെടുത്തു

Wednesday 14 December 2016 9:22 pm IST

ആലപ്പുഴ: റെയ്ഡിനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്ത പത്തോളം പേര്‍ക്കെതിരെ കേസ്. കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് വീട് പരിശോധനയ്ക്ക് എത്തിയ എക്‌സൈസ് സംഘത്തെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെയാണ് പുന്നപ്ര പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്സെടുത്തത്. പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാര്‍ഡില്‍ മണ്ണാം പറമ്പ് വീട്ടീല്‍ നൗഷാദ് 45, ഇയാളുടെ മകന്‍ മാഹീന്‍(23) ഇയാളുടെ ബന്ധുക്കളായ കണ്ടാലറിയാവുന്ന മറ്റ് 8 ഓളം പേര്‍ക്കെതിരെയാണ് പുന്നപ്ര പോലീസ് കേസ്സെടുത്തത് കഴിഞ്ഞ ബുധനാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. പ്രതികള്‍ എക്‌സൈസ് സംഘത്തെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നു. പുന്നപ്ര എസ്‌ഐ ഇ.ഡി. ബിജുവിന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.