കണ്ണൂര്‍: പുതുതായി ആരംഭിക്കുന്ന കല്യാശ്ശേരി സിവില്‍ സര്‍വീസ് അക്കാദമിയില്‍ 8, 9, 10 ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള ടാലന്റ് ഡവലപ്മെന്റ് കോഴ്സും പ്ലസ് ടു ഒന്നും രണ്ടും വര് ഷ വിദ്യാര്‍ഥികള്‍ക്കും ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കുമുള്ള സിവില്‍ സര്‍വീസ് ഫൗണ്ടേഷന് കോഴ്സും അടുത്ത ജനുവരിയോടെ ആരംഭിക്കും. ഇതിനുള്ള അപേക്ഷ ഉദ്ഘാടത്തിനു ശേഷം ക്ഷണിക്കും.
ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന കോഴ്സുകളില്‍ രണ്ട് വീതം ബാച്ചിലായി ആകെ 280 പേര്‍ക്ക് പ്രവേശനം ലഭിക്കും. കൂടുതല്‍ വിദ്യാര്‍ഥികളുണ്ടെങ്കില്‍ അധിക ബാച്ചുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്. സംസ്ഥാന തലത്തിലായിരിക്കും പ്രവേശനം. പട്ടികജാതി-പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 51 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. അവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും. അപേക്ഷകരുടെ എണ്ണം കൂടുകയാണെണ്ടെങ്കില് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: