കണ്ണൂര്‍: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പട്ടികവര്‍ഗ്ഗ വകുപ്പിന്റെ സഹകരണത്തോടുകൂടി ആറളം പുനരധിവാസ മേഖലയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി അമ്പെയ്ത്ത് പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം 17 ന് രാവിലെ 9.30 ന് ആറളം ഹൈസ്കൂളില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ നിര്‍വ്വഹിക്കും. അഡ്വ.സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി.റോസമ്മ, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ.കെ.വിനീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: