പാനൂര്‍: ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ അറബി കലാ മേളയില്‍ കടവത്തൂര്‍ വെസ്റ്റ് യുപി സ്കൂള്‍ ഒന്നാം സ്ഥാനത്തെത്തി. 38 പോയിന്റ് നേടിയാണ് മികച്ച വിദ്യാലയമായത്. ഉപജില്ലയില്‍ അറബി സാഹിത്യോത്സവത്തില്‍ തുടര്‍ച്ചയായി പന്ത്രണ്ടാം തവണയാണ് വിദ്യാലയം ചാമ്പ്യന്‍ഷിപ്പ് നേടുന്നത്. ജില്ലയില്‍ പങ്കെടുത്ത് വിജയികളായവര്‍ക്ക് സ്കൂള്‍ പിടിഎയും സ്റ്റാഫ് ക്ലബും സ്വീകരണം നല്കി. കഥ പറയല്‍, അറബിക് സംഭാഷണത്തില്‍ റെന ഉമ്മര്‍ കെ യു, അറബിക് സംഭാഷണത്തില്‍ നിദ റമീസും, അറബിക് ക്വിസില്‍ ഖദീജ യു ഗഫൂറും ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. ഗദ്യവായനയില് നിദ റമീസ് ,മോണോ ആക്ടില്‍ അബാന്‍, അറബി പ്രസംഗം, പദ്യം ചൊല്ലലില്‍ റെന ഉമ്മര്‍ എന്നിവര്‍ എ ഗ്രേഡ് നേടി. സംഘഗാനത്തില്‍ മിന്‍ഹ ഫാത്തിമ, റെന്ന ജസ്ലി, റിഷാന.പി.പി എന്നിവര്‍ക്ക് ബി ഗ്രേഡും ലഭിച്ചു.
അനുമോദന യോഗത്തില്‍ പിടിഎ പ്രസിഡന്റ് എം.ഗഫൂര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ നെല്ലൂര്‍ ഇസ്മായില്‍, പ്രധാനാധ്യാപകന് പി.അശോകന് മാസ്റ്റര്‍, പി.കെ.സുബൈദ,, കെ.എം.സുലൈഖ, വി.കെ.ഉമ്മുകുല്‍സു, ടി.മുഹമ്മദ് അശ്റഫ്, എ.പി.മഹേന്ദ്രന്, എ.പി.ഷമീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: