കതിരൂര്‍: ഊര്‍ജസംരക്ഷണ ബോധവല്‍ക്കരണ ദിനാചരണത്തിന്റെ ഭാഗമായി കല്ലിക്കണ്ടി എന്‍എഎം കോളേജ് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ കതിരൂരില്‍ ബോധവല്‍ക്കരണ റാലിയും ഊര്‍ജ്ജസംരക്ഷണ പ്രതിജ്ഞയുമെടുത്തു. സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഡെവലപ്മെന്റുമായി സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വൈദ്യുതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തി കാട്ടിയുള്ള പ്ലക്കാര്‍ഡുകള്‍ റാലിയില്‍ ഉയര്‍ത്തി കാട്ടി. കതിരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ഷീബ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.കെ.മുസ്തഫ അധ്യക്ഷത വഹിച്ചു. കെഎസ്ഇബി കതിരൂര്‍ അസി.എഞ്ചിനിയര്‍ കെ.രജീഷ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. കുടുംബശ്രീ പ്രവര്‍ത്തകരും പങ്കാളികളായി. വി.കെ.മിനിമോള്‍, കെ.ആര്.സയ്യിദ, പി.ഷെല്‍ന, കെ.തുഷാര, കെ.കെ.ഷബാന, കെ.ആയിശ, പി.ഫസ്മിന പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: