കണ്ണൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസ്സന് കോയ വിഭാഗം) ജില്ലാ കണ്വെന്ഷന് ഇ.പി.ജയരാജന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വ്യത്യസ്തമായ രാഷ്ട്രീയ ചിന്താഗതികള്‍ ഉണ്ടെങ്കിലും വ്യാപാരികള്‍ ഒരു കൊടിക്കീഴില്‍ വരണമെന്നും ജയരാജന് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കച്ചവടക്കാരെയും ചെറുകിട വ്യവസായികളെയും ഭയപ്പെടുത്തി നികുതി പിരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ടി.എഫ്. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സണ്ണി ജോസ്ഫ് എംഎഎല്‍എ മുഖ്യാതിഥിയായി. സംസ്ഥാന പ്രസിഡണ്ട് കെ. ഹസ്സന് കോയ പുരസ്കാര സമര്‍പ്പണവും സി.എച്ച് ആലിക്കുട്ടി ഹാജി, ക്ഷേമനിധി വിതരണവും നടത്തി. പി.എ.ദേവസ്യ, എം.നസീര്‍, കെ.എം.നിസാറുദ്ദീന്‍, കമലാലയം സുകു, പി.വി.ഹംസഹാജി, ജോര്‍ജജ് ജോസഫ്, വി.സുനില്‍കുമാര്‍, നുജുമുദീന്‍ ആലംമൂട്, കിദര്‍ മുഹമ്മദ്, വര്‍ക്കല സുരേഷ്, ലിജോ പി.ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: