തളിപ്പറമ്പ്: പരിയാരത്ത് വീണ്ടും കവര്‍ച്ച. കഴിഞ്ഞ ദിവസം പരിയാരം സ്കൂള്‍ പരിസരത്തെ രണ്ട് കടകളിലാണ് കവര്‍ച്ച നടത്തിയത്. സ്കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന ചായക്കടയിലും അനാധിക്കടയിലുമായിരുന്നു മോഷണം നടന്നത്. ചാടക്കടയില്‍ നിന്നും ആയിരം രൂപയും സിഗരറ്റും മോഷണം പോയി. അനാധിക്കടയില് നിന്നും ഐസ്ക്രീം കപ്പുകള്‍, മേശമേല്‍ എടുത്തുവെച്ചെങ്കിലും കൊണ്ടുപോയിട്ടില്ല. കഴിഞ്ഞ ദിവസം പരിയാരം എമ്പേറ്റില്‍ നാല് കടകളില്‍ സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. പരിയാരം പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: